കോഴിക്കോട്: എന്തു തൊട്ടാലും വർഗീയത സൃഷ്ടിക്കുന്ന മോദി സർക്കാറിന്റെ കാലമാണിതെന്നും കോൺഗ്രസ് ഏറ്റവും ശക്തിപ്പെടേണ്ട സന്ദർഭമാണിതെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ജനാധിപത്യത്തോട് ആദരവുപുലർത്താത്ത ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഗൗരവതരമാണ് നാടിന്റെ അവസ്ഥ. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് ശക്തിപ്പെട്ടേ മതിയാവൂ എന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃകൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്‍റിൽ ഒരു ചർച്ചപോലും നടക്കാത്ത കാലമാണിത്. ബില്ലുകളെല്ലാം കൈയടിച്ച് പാസാക്കുകയാണ്. എതിർപ്പുകൾ മാനിക്കില്ല. വല്ലപ്പോഴും പാർലമെന്‍റിൽ വന്നുപോവുന്ന പ്രധാനമന്ത്രി. പാർലമെന്‍റ് സംവിധാനത്തെ ഇങ്ങനെ പരിഹസിക്കുന്ന കാലം മുമ്പുണ്ടായിട്ടില്ല. നരസിംഹറാവുവിനെയും മൻമോഹൻസിങ്ങിനെയും ഓർത്ത് നമിക്കുകയാണ് ഈ ഘട്ടത്തിലെന്ന് സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചാർജുള്ള കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, അഡ്വ. പി.എം. നിയാസ്, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. ഡി.സി.സി അംഗങ്ങൾ, മണ്ഡലം പ്രസിഡന്‍റുമാർ, പോഷക സഹകരണ പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്‍റുമാർ തുടങ്ങിയവരാണ് അടച്ചിട്ട ഹാളിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തത്. bk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.