കോഴിക്കോട്: മാങ്കാവ് പാലത്തിന് സമീപത്തെ ന്യൂട്രീഷ്യൻ സെന്‍ററിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ആറിന് എൻ.ടി.എ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ന്യൂട്രിടൈം എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ചെറുവണ്ണൂർ സ്വദേശി കെ.പി. അഷറഫിന്‍റെതാണ് സ്ഥാപനം. സമീപത്തെ കടക്കാരൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽനിന്ന് പുക ഉയരുന്നതുകണ്ട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ അസി. സ്‌റ്റേഷൻ ഓഫിസർമാരായ വി.കെ. ബിജു, ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ജനൽ ചില്ല് പൊട്ടിച്ച് അകത്തുകടന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.