തിരുവള്ളൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽമഴയിലും മിന്നലിലും വ്യാപക നഷ്ടം. തിരുവള്ളൂർ ടൗണിലെ അഞ്ചാം വാർഡിലെ മണലിക്കണ്ടി മാലതി, മോഹൻ ദാസ്, ചെമ്പോട്ട് കണ്ടി രാഘവൻ എന്നിവർക്കാണ് നാശനഷ്ടം സംഭവിച്ചത്. മാലതിയുടെ വീട്ടിലെ തെങ്ങുകൾ കത്തിനശിച്ചു. വൈദ്യുതി ഉപകരണങ്ങളും വൈദ്യുതി മീറ്ററും ഉൾപ്പെടെ കത്തി. കിണറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. മോഹൻ ദാസിന്റെ കോൺക്രീറ്റ് വീടിന്റെ ഭിത്തിയും ചുമരും തകർന്നു. രാഘവന്റെ വീട്ടിലെ വയറിങ്ങും സ്വിച്ച് ബോർഡുകളും തകരാറിലായി. വാർഡ് അംഗം ഷഹനാസ്, കൺവീനർ ആർ.കെ. മുഹമ്മദ്, തൻവീർ എന്നിവർ വീടുകൾ സന്ദർശിച്ചു. നഷ്ടപരിഹാരത്തിന് സർക്കാർ സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.