ജില്ലയിലെങ്ങും മത്സ്യപരിശോധന

കോഴിക്കോട്​: മത്സ്യത്തിന്‍റെ രുചിവ്യത്യാസവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന്​ ജില്ലയിലെങ്ങും ഭക്ഷ്യസുരക്ഷാവകുപ്പ്​ പരിശോധന കർശനമാക്കി. ഹാർബറുകൾ, മത്സ്യ മാർക്കറ്റുകൾ, ചില്ലറ വിൽപനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ്​ പരിശോധന. മത്സ്യം കേടാവാതിരിക്കാൻ ഫോർമാലിന്​ പകരം പുതിയ രാസവസ്തു ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതിനാൽ അതുസംബന്ധിച്ച ഗവേഷണം തുടരുന്നതിനിടെയാണ്​ ഒരാഴ്ച 'ഓപറേഷൻ മത്സ്യ' എന്ന പേരിൽ പരിശോധന ആരംഭിച്ചത്​. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പരിശോധനയിൽ 35 കിലോ ഏട്ട മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഐസ്​ വേണ്ടത്ര ഉപയോഗിക്കാത്തതാണ്​ മത്സ്യം കേടാവാൻ കാരണമെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു. വിഷു-ഈസ്റ്റർ- റമദാൻ സീസണിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത്​ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇതരസംസ്​ഥാനങ്ങളിൽനിന്ന്​ മീൻവരവ്​ കൂടിയിട്ടുണ്ട്​. ഇതരസംസ്ഥാനങ്ങളിൽനിന്ന്​ രാസവസ്തുക്കൾ ചേർത്ത മത്സ്യമാണ്​ ജില്ലയിലേക്കെത്തുന്നതെന്ന്​ പരാതിയുണ്ട്​. അതേസമയം, ഇപ്പോൾ നടക്കുന്ന പരിശോധനയിൽ മീനിലെ രാസവസ്തുക്കളടെ സാന്നിധ്യം കണ്ടെത്താനാവുന്നില്ലെന്ന പ്രശ്നവുമുണ്ട്​. നിലവിൽ നടന്നു​കൊണ്ടിരിക്കുന്ന പരിശോധനയിൽ വലിയ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന്​ ഭക്ഷ്യസുരക്ഷാവകുപ്പ്​ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഇതുസംബന്ധിച്ച ഗവേഷണഫലങ്ങൾ കാത്തിരിക്കുകയാണെന്നും അധികൃതർ പറയുന്നു. നിലവിൽ മൊബൈൽ ലബോറട്ടറികൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ്​ പരിശോധന. fish test എലത്തൂരിൽ കഴിഞ്ഞദിവസം നടന്ന മത്സ്യപരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.