ബുൾഡോസർ രാജിനെ പിന്തുണച്ച് കർണാടക ബി.ജെ.പി

ക​ലാ​പ​കാ​രി​ക​ളു​ടെ വീ​ട് ത​ക​ർ​ക്ക​ണ​മെ​ന്ന് സംസ്ഥാന അധ്യക്ഷനും മന്ത്രിയും ബം​ഗ​ളൂ​രു: ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ മാ​തൃ​ക​യി​ൽ ക​ലാ​പ​കാ​രി​ക​ളു​ടെ വീ​ടു​ക​ൾ ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി.​ജെ.​പി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​നും മ​ന്ത്രി​യും രം​ഗ​ത്ത്. ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളു​ടെ മാ​തൃ​ക ക​ർ​ണാ​ട​ക​യി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ അ​ക്ര​മ​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നെ ത​ട​യാ​ൻ ശ​ക്ത​മാ​യ നി​യ​മം വേ​ണം. ഇ​ത്ത​രം സം​ഘ​ർ​ഷം തീ​വ്ര​വാ​ദ​ത്തി​ന് സ​മ​മാ​ണ്. ജാ​തി​യോ മ​ത​മോ നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ക്ര​മി​ക​ൾ​ക്കും ക​ലാ​പ​കാ​രി​ക​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ആ​ർ. അ​ശോ​ക പ​റ​ഞ്ഞു. എ​ല്ലാ മു​സ്​​ലിം വി​ഭാ​ഗ​വും കു​റ്റ​വാ​ളി​ക​ൾ അ​ല്ല. അ​വ​രി​ൽ ചി​ല​ർ വി​ദേ​ശ​ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ ല​ഘു​ലേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ക്കും. പാ​കി​സ്താ​നെ പി​ന്തു​ണ​ച്ച് ഇ​ന്ത്യാ വി​രു​ദ്ധ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കും. അ​ന​ധി​കൃ​ത വീ​ടു​ക​ൾ ത​ക​ർ​ക്കു​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ബം​ഗ​ളൂ​രു​വി​ലെ​യും ഹു​ബ്ബ​ള്ളി​യി​ലെ​യും സം​ഘ​ർ​ഷ​ങ്ങ​ൾ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. കു​റ്റ​ക്കാ​രെ പാ​ഠം പ​ഠി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ആ​ർ. അ​ശോ​ക പ​റ​ഞ്ഞു. ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ര​വി, മൈ​സൂ​രു-​കു​ട​ക് എം.​പി പ്ര​താ​പ് സിം​ഹ എ​ന്നി​വ​രും ബു​ൾ​ഡോ​സ​ർ രീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.