കുന്ദമംഗലം: പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ പുറത്തേക്കെടുക്കുന്ന ഭാഗത്ത് കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടക്കുഴി രൂപപ്പെട്ടത് ദിവസങ്ങളായിട്ടും മാറ്റിയിട്ടില്ല. ദിനംപ്രതി നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന സ്ഥലത്താണ് കുഴി രൂപപ്പെട്ടത്. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. നിരന്തരം വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ പഴകി ദ്രവിച്ചാണ് സ്ലാബിൽ കുഴി രൂപപ്പെട്ടത്. ദിവസങ്ങൾക്കുമുമ്പ് ശ്രദ്ധയിൽപെട്ട കുഴി ഇതുവരെ അടച്ചിട്ടില്ല. പുതിയ കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കാൻ അധികൃതർ വേഗത്തിൽ നടപടി എടുത്തില്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.