നടുവണ്ണൂർ: ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ രാമൻപുഴയുടെ വീണ്ടെടുപ്പിനായുള്ള ജനകീയ ശുചീകരണ യജ്ഞത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. തെളിനീരൊഴുകും നവകേരളം കാമ്പയിനിന്റെ ഭാഗമായാണ് കോട്ടൂർ പഞ്ചായത്തിലെ വാകയാട് ഭാഗത്ത് 4.30 കിലോമീറ്റർ ദൂരം നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. വാകയാട് മുണ്ടയിൽതാഴെ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. വിവിധ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് വാകയാട് ഇടിഞ്ഞ കടവ് മുതൽ താഴത്തുകടവ് വരെ ശുചീകരണ പ്രവൃത്തി നടത്തിയത്. അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന പുഴയുടെ സംരക്ഷണത്തിന്റെ തുടർപ്രവർത്തനവും ഇനി നടക്കും. വർഷങ്ങളായി വീണുകിടന്ന മരങ്ങൾ സന്നദ്ധ പ്രവർത്തകർ മുറിച്ചുമാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കി. പുഴയെ വീണ്ടെടുക്കുന്നതിനുള്ള ജനകീയ പ്രവർത്തനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ എന്നിവർ അണിനിരന്നു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ പ്രകാശ് ജലപ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത മുഖ്യാതിഥിയായിരുന്നു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, ആർ.കെ. ഫിബിൻ, നബീസ വഴുതിനപ്പറ്റ, ഗീത കെ. ഉണ്ണി, ബിന്ദു കൊല്ലരുകണ്ടി, ബിന്ദു ഹരിദാസ്, ബിജേഷ് ഇല്ലത്ത്, എം.വി. സദാനന്ദൻ, കെ.കെ. അബൂബക്കർ, എം. പോക്കർകുട്ടി, എൻ.ആർ. ശ്രീജിത്ത്, സുധാകരൻ കാപ്പുങ്കര, പി.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. പി. ബാലൻ സ്വാഗതവും, കെ.വി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.