കുന്ദമംഗലം: ലോക ഭൗമദിനത്തിൽ പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂനിറ്റ് വളന്റിയർമാർ കാരന്തൂരിലെ കാശ്മീരി കുന്നിലേക്ക് നടത്തി. മലിനമായിരുന്ന കുന്നിൻ പ്രദേശങ്ങളെ മാലിന്യമുക്തമാക്കി. കുന്നിൽ ചിതറി കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പികളും ബിയർ ബോട്ടിലുകളും പ്ലാസ്റ്റിക്ക് കവറുകളും ശേഖരിച്ചു ഹരിതകർമസേന അംഗങ്ങളെ ഏൽപിച്ചു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ. നായർ, വളന്റിയർ ലീഡർ ശോഭിത്ത്, മാളവിക വളന്റിയർ പുണ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.