ചിത്രരചന മത്സരം

എളേറ്റിൽ: അന്താരാഷ്ട്ര ഭൗമദിനത്തിന്റെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷനുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു മത്സരം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെയും ജലസ്രോതസ്സുകൾ വീണ്ടെടുക്കുന്നതിന്റെയും സന്ദേശം അറിയിക്കുന്ന ചിത്രരചനകൾ പൊതുജനങ്ങൾക്കുവേണ്ടി വരുംദിവസം പ്രദർശിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.പി. അഷ്റഫ്, സി.എം. ഖാലിദ്, സി.ഒ.ഡി ടീം ലീഡർ പി. ശാദിയ, ആൽബിൻ ടോം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.