ടാക്സി ഡ്രൈവർക്ക് മർദനമേറ്റു

വടകര: കാൾ ടാക്സി ഡ്രൈവറെ ടാക്സി ഡ്രൈവർമാർ മർദിച്ചതായി പരാതി. വടകര ബീച്ചിലെ അവരങ്കത്ത് ഷിഫാസ് (35)നാണ് ശനിയാഴ്ച രാവിലെ അഞ്ചുവിളക്ക് ജങ്ഷനിൽ വെച്ച് മർദനമേറ്റത്. വടകര ജില്ല ആശുപത്രിയിൽ ചികിത്സതേടി. ടാക്സി ജീപ്പ് ഡ്രൈവർമാരായ മൂന്നുപേർ ചേർന്നാണ് മർദിച്ചതെന്ന് ഷിഫാസ് വടകര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.