കോഴിക്കോട്: കക്കോടി, ബാലുശ്ശേരി മേഖലകളിലെ ക്വാറികളിൽ കരിങ്കല്ലിന് വിലവർധിപ്പിച്ച് ഉടമകൾ. സ്ക്വയർ ഫീറ്റിന് 16.50 രൂപയുള്ളത് 22 രൂപയായി വർധിപ്പിച്ചു. ഒരു ടിപ്പർ ലോറി കല്ലിന് 1650 രൂപയിൽ നിന്ന് 2200 രൂപയായി കൂടുമെന്ന് സംയുക്ത ക്വാറി ഓണേഴ്സ് അസോസിയേഷൻ കക്കോടി, ബാലുശ്ശേരി മേഖല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ മറ്റിടങ്ങളിലും വില വർധിപ്പിച്ചതായാണ് ക്വാറി ഉടമകളുടെ അവകാശവാദം. ടിപ്പർ ലോറി ഉടമകൾ വാടക വൻതോതിൽ വർധിപ്പിക്കുന്നതായും ക്വാറി ഉടമകൾ ആരോപിച്ചു. എ.കെ. ഡേവിസൺ, കെ.കെ. രവീന്ദ്രൻ, ടി. ഹരിദാസൻ, ടി.കെ. സിദ്ധാർഥൻ, യു.വി. ചന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.