പാനൂർ: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെണ്ടയാട് കുനുമ്മലിൽ വീടിന്റെ ടെറസിൽനിന്ന് നാല് നാടൻ ബോംബുകൾ കണ്ടെത്തി. രഹസ്യവിവരത്തെത്തുടർന്ന് ബോംബ് സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. അബ്ദുസമദിന്റെ ആള്‍താമസമില്ലാത്ത വീടിന്‍റെ അടുക്കളയുടെ ടെറസില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഒഴിഞ്ഞ ഐസ്ക്രീം ബാള്‍ ഉപയോഗിച്ചാണ് ബോംബുകൾ നിർമിച്ചത്. സ്ഥലത്തുനിന്ന് ചണനൂലുകള്‍, വെടിമരുന്നിന്‍റെ തിരി എന്നിവയും കണ്ടെത്തി. പാനൂര്‍ എസ്.ഐ മനോഹരന്‍, എസ്.ഐമാരായ ബെന്നി മാത്യു, എ.എസ്.ഐ സുജോയ്, ബോംബ് സ്ക്വാഡ് എസ്.ഐ ബാബു, സി.പി.ഒ ലിമേഷ്, പ്രവീണ്‍ തുടങ്ങിയവര്‍ ബോംബുകള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ബോംബുകൾ നിർവീര്യമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.