വെൽഫെയർ പാർട്ടി: കോൺവെക്സ് മിറർ സ്ഥാപിച്ചു

മുക്കം: മുക്കംകടവ് - ആനയാംകുന്ന് റോഡിൽ അപകടങ്ങൾ പതിവാകുന്നു പ്രദേശത്ത് വെൽഫെയർ പാർട്ടി ആനയാംകുന്ന് യൂനിറ്റ് കമ്മിറ്റി കോൺവെക്സ് മിറർ സ്ഥാപിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു, വെൽഫെയർ പാർട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ .ഷംസുദ്ദീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന ഇടത്തിൽ, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, കുഞ്ഞാലി മമ്പാട്, ജംഷീദ് ഒളകര, ഷാഹിന ടീച്ചർ, വെൽഫെയർ പാർട്ടി മണ്ഡലം പി.ആർ. സെക്രട്ടറി സാലിം ജി റോഡ്, വി. മുജീബ് എന്നിവർ സംസാരിച്ചു. പി.വി. യൂസഫ് സ്വാഗതവും എം.സി. ജമാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.