ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി കയറ്റത്തിൽ മറിഞ്ഞു

മാവൂർ: ഗ്യാസ് സിലിണ്ടറുമായി വന്ന മിനിലോറി കയറ്റത്തിൽ മറിഞ്ഞു. മാവൂർ നൊട്ടിവീട്ടിൽ-സീറോ സെന്‍റർ റോഡിൽ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അപകടം. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ഏതാണ്ട് മുകളിലെത്തിയപ്പോൾ മിനി ലോറി ഓഫ് ആയി പോവുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ 20 മീറ്ററോളം പിന്നോട്ട് ഉരുളുകയായിരുന്നു. റോഡരികിലെ മരത്തിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന സഹായി ജംഷിദ് ചാടി രക്ഷപ്പെട്ടു. ഡ്രൈവർ ലുഖ്മാനും സഹായിയും കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ലോറിയിൽനിന്ന് ചിതറിവീണ സിലിണ്ടറുകൾ സമീപത്ത് പരേതനായ നൊട്ടിവീട്ടിൽ കോയക്കുട്ടിയുടെ വീട്ടുമുറ്റത്തേക്കാണ് പതിച്ചത്. സിലിണ്ടർ വീണ് സിറ്റൗട്ടിലെ ടൈലും ചവിട്ടുപടിയിലെ ഗ്രാനൈറ്റും തകർന്നിട്ടുണ്ട്. ചുമരിനും കേടുപാടുപറ്റി. റോഡിൽനിന്ന് താഴ്ന്നഭാഗത്തുള്ള ഈ വീടിന് മുകളിലേക്ക് മറിയാതിരുന്നതും റോഡിൽ യാത്രക്കാരോ വാഹനങ്ങളോ വീട്ടുമുറ്റത്ത് ആളുകളോ ഇല്ലാതിരിന്നതുംമൂലമാണ് വലിയ ദുരന്തം ഒഴിവായത്. കുത്തനെ കയറ്റമുള്ള റോഡിൽ അപകടങ്ങൾ പതിവാണ്. നേരത്തേ റോഡ് റോളറും ഇരുചക്രവാഹനങ്ങളുമടക്കം ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.