ശ്മശാനം പ്രവൃത്തി ഉദ്ഘാടനം

മടവൂർ: പഞ്ചായത്തിലെ ഏഴാം വാർഡിലെ അടുക്കംമലയിൽ നിർമിക്കുന്ന ആധുനിക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് ഷീജ ശശി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് രാഘവൻ അടുക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ വകയിരുത്തിയ 30 ലക്ഷവും, ബ്ലോക്ക്‌ പഞ്ചായത്ത്‌ വകയിരുത്തിയ 26.5 ലക്ഷവും, ഗ്രാമ പഞ്ചായത്ത്‌ 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് ശ്മശാനം നിർമിക്കുന്നത്. സൗകര്യപ്രദമായ കെട്ടിടം,ഗ്യാസ് മെഷീൻ, ചുറ്റുമതിൽ സെക്യൂരിറ്റി കാബും നിർമിച്ചുകൊണ്ട് വിപുലമായ രീതിയിലാണ് ശ്മശാനം നിർമാണം . സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ബുഷ്‌റ പൂളോട്ടുമ്മൽ, ഫെബിന അബ്ദുൽ അസീസ്, അംഗങ്ങളായ പി.കെ.ഇ. ചന്ദ്രൻ, കെ. ജുറൈജ്, നിഖിത, ഷക്കീല കോട്ടക്കൽ, ഇ.എം. വാസുദേവൻ, പ്രജീന, പുറ്റാൾ മുഹമ്മദ്‌, കെ.പി. ബാബു, മുഹമ്മദൻസ്, കെ.വി. സുരേന്ദ്രൻ, എ.പി. നാസർ, കെ. കുഞ്ഞാമു, വിപിൻ, വി.സി. റിയാസ് ഖാൻ, ടി.എ. ഹമീദ്, മുനീർ പുതുക്കുടി, കെ.കെ. മുജീബ് എന്നിവർ സംബന്ധിച്ചു. ജില്ല പഞ്ചായത്ത്‌ മെംബർ പി.ടി.എം. ഷറഫുന്നിസ സ്വാഗതവും വാർഡ് മെംബർ സന്തോഷ്‌ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.