പൊതു ജനാരോഗ്യ പരിശോധന

കൊടിയത്തൂർ: മഴക്കാല പൂർവ ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലെ തോട്ടുമുക്കത്ത് നടത്തി. തോട്ടങ്ങളിൽ മാലിന്യങ്ങളും കൊതുകുകൾ വളരുന്നതായി കാണപ്പെട്ടതിനെ തുടർന്ന് തോട്ടമുടമകൾക്ക് വിദഗ്ധ നിർദേശങ്ങൾ നൽകി. ഏപ്രിൽ 23 ന് ശനിയാഴ്ച മഴക്കാല പൂർവ ശുചീകരണ യോഗം നടത്തും . മഴക്കാല പൂർവ രോഗപ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടു. പരിശോധനക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക, മറ്റു ഉദ്യോഗസ്ഥരായ ഖദീജ, പി. അഖില, ബിന്ദു, കെ.ജി. സുചിത്ര എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.