നിഴലില്ലാദിന പരിപാടി സംഘടിപ്പിച്ചു

ചാത്തമംഗലം: പുള്ളന്നൂർ ന്യൂ ഗവ.എൽ.പി സ്കൂളിൽ . സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കൈകൾ കോർത്തു നിഴലില്ലാദിനത്തെ വരവേറ്റു. ഏപ്രിലിലും ആഗസ്റ്റിലുമാണ് ഈ പ്രതിഭാസം ഇന്ത്യയിൽ പ്രകടമാകുന്നത്. ഈ മാസങ്ങളിൽ സൂര്യൻ കുത്തനെ തലക്കു മീതെവരുമ്പോഴാണ് നിഴലില്ലാദിനമായി ആചരിക്കുന്നത്. പരിപാടി പി.ടി.എ പ്രസിഡന്‍റ് അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബോബി ജോസഫ്, കെ.പി. ശാന്ത, കെ. യാസർ അറഫാത്ത്, ലിഷ, എ.പി. ഷാനിബ, സി. രസില, കെ. കാർത്തി, ഇ.കെ. അനീസ് എന്നിവർ സംബന്ധിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ബിൽഡിങ് ജോലിക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളികളും പരിപാടിയിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.