പന്നിക്കോട്: പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം വളർത്തുക, വിഷരഹിത ഭക്ഷ്യ ഉൽപാദനം പ്രോത്സാഹിപ്പിക്കുക, പഞ്ചായത്തിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കാർഷിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ കാർഷിക അനുബന്ധ മേഖലകളെകൂടി ഉൾപ്പെടുത്തി ജനകീയ പദ്ധതിയായാണ് നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്തുതല സമിതി രൂപവത്കരിച്ചു. പദ്ധതി നടത്തിപ്പിനായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാർഡുതല സമിതികൾ വരുംദിവസങ്ങളിൽ രൂപവത്കരിക്കും. കൃഷിഭവനിൽ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിത്ത് നൽകി പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് നിർവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് മെംബർ സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്ത് മെംബർമാർ, സി.ഡി.എസ് വെറ്ററിനറി ഓഫിസർമാർ, വില്ലേജ് ഓഫിസർ കെ. ഷിജു, കൃഷി ഓഫിസർ കെ.ടി. ഫെബിദ, കൃഷി അസിസ്റ്റന്റ് കെ. സഫറുദ്ദീൻ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.