ചേമഞ്ചേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന കെ.വി. സുരേഷ് ബാബുവിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മാടഞ്ചേരി സത്യനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. അർബുദ രോഗികൾക്ക് മുടി മുറിച്ചുനൽകിയ ധ്യാൻ മിത്ര, ആദി ലക്ഷ്മി അനശ്വര, അനഘ, ധന്യ എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു. ഷബീർ എളവനക്കണ്ടി, മനോജ് കാപ്പാട് എന്നിവർ സംസാരിച്ചു. വത്സല പുല്യത്ത് അധ്യക്ഷത വഹിച്ചു. കെ.വി. രാജൻ സ്വാഗതവും അക്ബർ കമ്പിവളപ്പിൽ നന്ദിയും പറഞ്ഞു. പടം Koy 3കെ.വി. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.