ഭീഷണിപ്പെടുത്തിയതായി പരാതി

അത്തോളി: പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം ശാന്തി മാവീട്ടിലാണ് അത്തോളി പൊലീസിൽ പരാതി നൽകിയത്. ഫോണിലൂടെ പതിവായി ശല്യംചെയ്യുന്നതായും സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. അത്തോളിക്കാവിൽ സജീവനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.