വടകര: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശികളായ രാമത്ത് വിഷ്ണു(21), പുനത്തിൽ സൂരജ് (25)എന്നിവരെയാണ് വടകര എസ്.ഐമാരായ എം. നിജേഷും അഫ്സലും സംഘവും അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള നാർകോട്ടിക് സ്‌ക്വാഡ് റെയ്ഡ് ശക്തമാകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വടകര റെയിൽവേ സ്‌റ്റേഷന് സമീപം റെയിൽവേ ക്വാർട്ടേഴ്സ് റോഡിൽ വെച്ച് എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. പട്രോളിങ്ങിനിടെ സംശയം തോന്നിയ ഇവരുടെ പൾസർ ബൈക്ക് പരിശോധിച്ചതിൽ 10 ഗ്രാം കഞ്ചാവ് കിട്ടിയതിനെ തുടർന്ന് വടകര തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ ദേഹപരിശോധനയിൽ വിഷ്ണുവിന്റെ പാൻറ്സിന്റെ പോക്കറ്റിൽനിന്ന് 5 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പടം: പ്രതികൾ-വയലറ്റ് ബനിയൻ സൂരജ് 2. കറുത്ത ബനിയൻ വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.