Shdle 1 കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട മാട്ടുമുറി കോളനി ഇനി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോളനിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വാർഡ് മെംബർ ശിഹാബ് മാട്ടുമുറി ഭരണസമിതിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. ലക്ഷംവീട്, നാല് സെന്റ് കോളനികളുടെ നവീകരണം ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ ഗ്രാമപഞ്ചായത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് പേര് മാറ്റമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തംഗങ്ങളായ കരീം പഴങ്കല്‍, ഫസല്‍ കൊടിയത്തൂര്‍, ടി.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.