സ്നേഹ സംഗമം

നടുവണ്ണൂർ: കാരയാട് ശിഹാബ് തങ്ങൾ സ്മാരക ചാരിറ്റി ട്രസ്റ്റ്, പടിഞ്ഞാറയിൽ സമീർ സ്മാരക യൂത്ത് സൻെററി​ന്റെ ആഭിമുഖ്യത്തിൽ സ്നേഹസംഗമവും ഇഫ്താർ വിരുന്നും നടത്തി. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രജനി ഉദ്ഘാടനം ചെയ്തു. ഇ.കെ. അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് നിർവഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണം ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ കാരയാട് നിർവഹിച്ചു. മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് ആവള ഹമീദ് റമദാൻ പ്രഭാഷണം നടത്തി. സി. രാമദാസ്, എം.കെ. നിഷ, സി. ബിജു, സി.കെ. നാരായണൻ, എം.സി. ചന്ദ്രൻ, വി.വി.എം. ബഷീർ, ഷംസുദ്ദീൻ വടക്കയിൽ, ഷർമിന കോമത്ത്, സി. നാസർ, സുഹൈൽ അരിക്കുളം, എൻ.എം. ചേക്കുട്ടി, അബ്ദുസ്സലാം ദാരിമി, എൻ.പി. രവീന്ദ്രൻ, ഇ.കെ. രാജൻ, ബഷീർ വടക്കയിൽ, ഷെബിൻ കാരയാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.