ബദ്ർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും

ഓമശ്ശേരി: ചോലക്കൽ മഹല്ല് കമ്മിറ്റി ബദ്ർ അനുസ്മരണവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു. സദർ മുഅല്ലിം മുഫീദ് അഹ്‌സനിയുടെ അനുസ്മരണ പ്രഭാഷണത്തോടെ പ്രാർഥനസദസ്സിന് നേതൃത്വം നൽകി. സലാം ഹിശാമി, ഹുസൈൻ സഖാഫി, കെ.വി. അബ്ദുറഹ്മാൻ സഖാഫി, നൗഫൽ മദനി, ഷാഫി നൂറാനി എന്നിവർ സംസാരിച്ചു. മഹല്ല് പ്രസിഡന്റ് തയ്യിൽ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്റ്റാർ ബഷീർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി എം.പി. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.