തിരുവള്ളൂർ: ചെമ്മരത്തൂരിൽ കിണറ്റിൽ വീണ യുവതിയെ അസി. സ്റ്റേഷൻ ഓഫിസർ സതീശന്റെ നേതൃത്വത്തിൽ വടകര അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. വീടിനോട് ചേർന്ന കിണറ്റിൽ അകപ്പെട്ട യുവതിയെ നാട്ടുകാരുടെ സഹായത്തോടെ റെസ്ക്യു വല ഉപയോഗിച്ച് പുറത്തെടുക്കുകയും പ്രാഥമിക ശുശ്രൂഷ നൽകി സേനയുടെ വാഹനത്തിൽ വടകര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. രക്ഷാ പ്രവർത്തനത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പുഷ്പരാജ്, ഓഫിസർമാരായ ബൈജു, പ്രജിത്ത് നാരായണൻ, ആദർശ്, ഷാഗിൽ, ജാഹിർ, ഹോ ഗാർഡ് സി. ഹരിഹരൻ, സുരേഷ് എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.