കണ്ണൂര്‍: . എടച്ചേരി കനാലിനുസമീപത്തെ റോയി ജോസഫിന്റെയും ഷീബയുടെയും മകന്‍ ലിനോയാണ് (15) കുന്നാവ് ജലദുര്‍ഗ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്. പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒമ്പതാംതരം വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച ഉച്ചക്ക് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ലിനോയും രണ്ടു സുഹൃത്തുക്കളും കുളിക്കാനിറങ്ങിയതായിരുന്നു. ലിനോ കുളത്തില്‍ മുങ്ങിപ്പോകുന്നതുകണ്ട സുഹൃത്തുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്‌നിരക്ഷ സേനയെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് നടുവില്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ലന, ലിയ. obit lino 15 kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.