കൂട്ടാലിട: ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി അപേക്ഷ തള്ളണമെന്ന വിദഗ്ധ സമിതി ശിപാർശ സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി (സിയ) ചൊവ്വാഴ്ച പരിഗണിക്കും. വിദഗ്ധസംഘം അന്നത്തെ സിയാക് ചെയർമാൻ എം. ഭാസ്കരന്റെ നേതൃത്വത്തിൽ ജൂലൈ 23 ആണ് ചെങ്ങോടുമല സന്ദർശിച്ചത്. ഇവിടെ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതിക്കു വേണ്ടി ഡെൽറ്റ റോക്സ് പ്രോഡക്ട് കമ്പനി നൽകിയ അപേക്ഷയെ തുടർന്നായിരുന്നു സന്ദർശനം. സംഘത്തിന്റെ റിപ്പോർട്ടിൽ ചെങ്ങോടുമലയിൽ ഖനനം നടന്നാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവുമെന്നും അതുകൊണ്ട് ഈ മല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നുമാണ് സംഘത്തിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പാരിസ്ഥിതികാനുമതി നൽകരുതെന്ന റിപ്പോർട്ട് ആഗസ്റ്റിൽ നൽകിയെങ്കിലും സിയ ക്വാറി ഉടമയെ കേൾക്കുന്നതിനുവേണ്ടി തീരുമാനമെടുക്കാതെ മാറ്റി വെക്കുകയായിരുന്നു. സിയയുടെ കാലാവധി കഴിഞ്ഞതോടെ തീരുമാനമെടുക്കുന്നത് അനന്തമായി നീണ്ടുപോകുകയും ചെയ്തു. കഴിഞ്ഞമാസം പുതിയ സിയ നിലവിൽ വന്നു. തുടർന്നാണ് സിയക്ക് ശിപാർശ ചൊവ്വാഴ്ച പരിഗണിക്കുന്നത്. അപേക്ഷ തള്ളുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ നാലര വർഷക്കാലമായി ചെങ്ങോടുമലയെ ഖനനത്തിൽനിന്നും സംരക്ഷിക്കുന്നതിനുവേണ്ടി നാട്ടുകാർ നിരന്തര സമരത്തിലാണ്. സിയ നിലവിലില്ലാതിരുന്ന സമയത്ത് കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി മുമ്പാകെ കമ്പനി അപേക്ഷയുമായി പോയെങ്കിലും സമരസമിതിയുടെ തടസ്സഹരജിയെ തുടർന്ന് അവർ പരിഗണിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.