പേരാമ്പ്ര: ദ ക്യാമ്പ് എന്ന ചിത്രകല കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ഗവ. യു.പി സ്‌കൂള്‍ ഹാളില്‍ സ്‌ട്രോക്‌സ് ചാര്‍ക്കോള്‍ ചിത്രരചന ശിൽപശാല നടത്തി. കെ.സി. കുമാരന്‍ ഉദ്ഘാടനം ചെയ്തു. 'ദ ക്യാമ്പ്' സെക്രട്ടറി കരുണാകരന്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ ബഷീര്‍ ചിത്രകൂടം, കെ.സി. രാജീവന്‍, ശ്യാംകൃഷ്ണ, ആര്‍.ബി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കുട്ടികളുള്‍പ്പെടെ അൻപതിൽപരം കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന്റെ സമാപനം മോഹനന്‍ ചേനോളി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ ശശി ഗായത്രി മുഖ്യപ്രഭാഷണം നടത്തി. സമാപന ചടങ്ങില്‍ കാന്‍വാസ് ആര്‍ട്ട് ഇനിഷ്യേറ്റിവ് കേരളയുടെ അവാര്‍ഡ് ജേതാക്കളായ സി.കെ. കുമാരന്‍, കെ.സി. രാജീവന്‍, വിവിധ മേഖലയില്‍ വ്യത്യസ്ത പുരസ്‌കാരങ്ങള്‍ നേടിയ റെജി കുമാര്‍, സചിത്രന്‍ പേരാമ്പ്ര, ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ നിർമിച്ച ശിൽപി രഞ്ജിത്ത് പട്ടാണിപ്പാറ, എരി എന്ന നാടകത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ സജീവ് കീഴരിയൂര്‍ എന്നിവരെ ആദരിച്ചു. സ്‌ട്രോക്‌സ് ചാര്‍ക്കോള്‍ ചിത്രരചന ശിൽപശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. കെ.സി. രാജീവന്‍, ആര്‍ബി പേരാമ്പ്ര, രമേശ് കോവുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ദ ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. Photo: ദ ക്യാമ്പ് ചിത്രകല കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ നടത്തിയ സ്‌ട്രോക്‌സ് ചാര്‍ക്കോള്‍ ചിത്രരചന ശിൽപശാല കെ.സി. കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.