വ്യാജ രേഖ ചമച്ച് പാസ്പോർട്ട്: കേസെടുക്കാൻ കോടതി ഉത്തരവ്

വടകര: വ്യാജ രേഖ ചമച്ച് പാസ്പോർട്ട് കരസ്ഥമാക്കിയ സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്. കുട്ടിയുടെ പേരിൽ നിലവിൽ ഒരു പാസ്പോർട്ട് നിലനിൽക്കെ പേര് തിരുത്താൻ വേണ്ടി മുൻ ഭർത്താവിന്റെ പേരും ഒപ്പും കളവായി നൽകി വ്യാജ രേഖ ചമച്ച് നഗരസഭയിൽനിന്നു ജനന സർട്ടിഫിക്കറ്റ് കരസ്ഥമാക്കി പാസ്പോർട്ട് കരസ്ഥമാക്കിയെന്ന വടകര മുക്കോല ഭാഗം കറുവന്റവിട ഫിൽസർ വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതി പ്രകാരമാണ് കോടതി കേസെടുക്കാൻ വടകര പൊലീസിന് നിർദേശം നൽകിയത്. കസ്റ്റംസ് റോഡിലെ നാലുപുരയിൽ ഫസറ റഹ്‌മാൻ, ബാപ്പ മീത്തൽ അബ്‌ദുറഹ്‌മാൻ ഇബ്രാഹിം, ഫസറ റഹ്മാന്റെ ഇപ്പോഴത്തെ ഭർത്താവ് കൂത്തുപറമ്പ് കോട്ടയം മലബാറിലെ റിഷാദ് മുഹമ്മദ് എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവ്. ഫിൽസർ വിദേശത്തായിരുന്ന അവസരത്തിലാണ് ഫസറ റഹ്മാൻ ഫിൽസറിന്റെ ഒപ്പും പേരും എഴുതി വ്യാജ രേഖ ചമച്ചതെന്ന് പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.