കോഴിക്കോട്: നാടിന്‍റെ സ്വാസ്ഥ്യവും സൗഹാർദവും തകർക്കാൻ ബോധപൂർവം ഇറങ്ങിപ്പുറപ്പെട്ട സായുധ സംഘങ്ങളെ ഒറ്റപ്പെടുത്താൻ സമൂഹം ഒന്നിക്കണമെന്ന് കെ. എൻ.എം സംസ്ഥാന സമിതി സംഘടിപ്പിച്ച സൗഹൃദസംഗമം ആവശ്യപ്പെട്ടു. കൊലവിളി രാഷ്ട്രീയപ്രവർത്തനമല്ലെന്നു തിരിച്ചറിയണം. ചെറുപ്പക്കാരെ പ്രതികാരരാഷ്ട്രീയത്തിലേക്കും കൊലപാതകങ്ങളിലേക്കും എടുത്തെറിഞ്ഞു രസിക്കുന്ന സായുധസംഘങ്ങളെ അമർച്ചചെയ്യാൻ സർക്കാർ ധൈര്യം കാണിക്കണം. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ, പി.കെ. ബഷീർ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.കെ. അഹ്മദ്, നൂർ മുഹമ്മദ് നൂർഷ, അഡ്വ. കെ. പ്രവീൻകുമാർ, പ്രഫ. എൻ.വി. അബ്ദുറഹ് മാൻ, ഡോ. ഹുസൈൻ മടവൂർ തുടങ്ങിയവർ സംസാരിച്ചു. knm കെ.എൻ.എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച സൗഹൃദസംഗമം പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.