മഴയൊന്ന് ചാറിയാൽ വൈദ്യുതി നിലക്കും

പാലേരി: പേരാമ്പ്ര -കല്ലോട് -കല്ലൂർ റോഡിലെ പരിസരപ്രദേശങ്ങളിൽ വൈദ്യുതി തകരാറിലാവുന്നത് പതിവാകുന്നു. ചെറിയൊരു മഴ പെയ്താൽ വൈദ്യുതി നിലക്കും. രാത്രി വൈദ്യുതി പോയാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പുനഃസ്ഥാപിക്കുകയെന്ന് ഗുണഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. നിരവധി ഉപഭോക്താക്കളുള്ള ഈ മേഖലയിൽ ഈസ്റ്റർ, വിഷു ദിവസങ്ങളിലൊന്നും കൃത്യമായി വൈദ്യുതി ലഭിച്ചില്ല. പുലർച്ചയും വൈകീട്ടും വൈദ്യുതി ഇല്ലാത്തത് റമദാൻ വ്രതമെടുക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ എഴുതുന്ന കുട്ടികളും വൈദ്യുതി ഇല്ലാത്തതു കാരണം വളരെ പ്രയാസപ്പെടുകയാണ്. ഒരു ചെറിയ സ്ഥലത്തെ തകരാറ് പരിഹരിക്കാൻ ലൈൻ ഒന്നിച്ച് ഓഫാക്കുന്നതും നിരവധി ഗുണഭോക്താക്കളെ പ്രയാസത്തിലാക്കുന്നു. ലൈൻ തകരാർ കണ്ടുപിടിക്കുന്ന ഫാൾട്ട് ഡിറ്റക്ടർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT