പ്രതിഷേധ പ്രകടനം

മുക്കം: രാമനവമി ആഘോഷങ്ങളുടെ മറവിൽ മുസ്ലിം വിരുദ്ധ വംശീയ അതിക്രമം നടത്തിയ ആർ.എസ്.എസ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നോർത്ത് കാരശ്ശേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി. തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി. ഉസ്സൻ, വി.പി. ഷമീർ, ശിഹാബ് തൊണ്ടയിൽ, നൗഷാദ് വലിയപറമ്പ്, അസീസ് കക്കാട്, മഞ്ചറ മുഹമ്മദലി, അഹമ്മദ്, പി.വി. യൂസഫ്, അൻവർ കുമാരനല്ലൂർ എന്നിവർ സംസാരിച്ചു. വി. മുജീബ് സ്വാഗതവും നൗഫൽ മേച്ചേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT