ആയഞ്ചേരി: നിയന്ത്രണംവിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ച ഓട്ടോറിക്ഷയിലുള്ളവരെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടാണ് തറോപ്പൊയിൽ ശശിമുക്ക് ട്രാൻസ്ഫോർമറിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ഇടിച്ചത്. വേളം പെരുവയലിലുള്ള കുടുംബത്തിലെ രണ്ടു കുട്ടികളടക്കം നാലു യാത്രക്കാരും ഡ്രൈവറുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഉൾപ്പെടെ തകർന്ന് പുക ഉയർന്നിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ കേളോത്ത് അബ്ദുല്ല ഒട്ടും വൈകാതെ രക്ഷകനാവുകയായിരുന്നു. ട്രാൻസ്ഫോർമറിലെ എ.ബി സ്വിച്ച് അദ്ദേഹം സാഹസികമായി ഓഫ് ചെയ്തതിനാൽ അഞ്ചു പേരെയും വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്താനായി. അബ്ദുല്ലയുടെ ധീരതയെ നാട്ടുകാർ പ്രശംസിച്ചു. സർക്കാർ കരാർ ജോലിക്കാരനായ അബ്ദുല്ല പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനും മുന്നിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ആയഞ്ചേരി കെ.എസ്.ഇ.ബി ജീവനക്കാർ കേടുപാടുകൾ തീർത്ത് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.