വടകര: മണിയൂർ പഞ്ചായത്തിലെ പാലയാട് -തുരുത്തി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് മുഖേന തീരദേശ പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. 63 ലക്ഷം രൂപ നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ടി. ജയദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രാഘവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഷൈജു പള്ളിപ്പറമ്പത്ത് സ്വാഗതവും ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വി.പി. അനുജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.