നാദാപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതായി പരാതി. ചെക്യാട് കൊയമ്പ്രം പാലത്തിനു സമീപം ശനിയാഴ്ച പുലർച്ചയാണ് സംഭവം. കൂത്തുപറമ്പ് മാലൂര്‍ സ്വദേശി സൈനികനായ മൂലയില്‍ ഷിനോജിന്റെ കാറിനു നേരെയാണ് ആക്രമണമുണ്ടായത്. ചെക്യാട് സഹോദരിയുടെ വീട്ടില്‍ വിഷു ആഘോഷിക്കാനായി എത്തിയതായിരുന്നു ഇദ്ദേഹം. വീട്ടുമുറ്റത്ത് വെടിമരുന്നിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.