ബൈക്ക് മോഷണംപോയി

വടകര: പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട . കുനിങ്ങാട് സ്വദേശി സുജിത്തിന്റെ കെ.എൽ 18 കെ-6498 നമ്പർ ഹീറോ ഗ്ലാമർ ബൈക്കാണ് കാണാതായത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലിങ്ക് റോഡ് ജങ്ഷനിൽ നിർത്തിയിട്ട ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. ബൈക്ക് കണ്ടെത്തുന്നവർ 9497987186, 9497980796 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വടകര പൊലീസ് അറിയിച്ചു. പടം: പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യം saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT