അടുക്കളത്തോട്ട മത്സരം: വിജയികൾക്ക് സമ്മാനം

വില്യാപ്പള്ളി: ധ്വനി കലാസമിതി പൊന്മേരി 'കൃഷിയിലൂടെ ആരോഗ്യം' എന്ന ആശയത്തോടെ കുടുംബശ്രീകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച അടുക്കളത്തോട്ട പച്ചക്കറി കൃഷി മത്സരത്തിൽ സൗഭാഗ്യ കുടുംബശ്രീക്ക്‌ ഒന്നാം സ്ഥാനവും ശലഭം കുടുംബശ്രീക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. വിഷു ദിനത്തിൽ മെടിയേരിയിൽ നടന്ന ചടങ്ങിൽ ആയഞ്ചേരി കൃഷി ഓഫിസർ പ്രിൻസി പ്രിയ സമ്മാനദാനം നിർവഹിച്ചു. വാർഡ് അംഗം ടി. സജിത്ത് അധ്യക്ഷത വഹിച്ചു. ഹനീഫ ദാരിമി, എൻ.കെ. രാജൻ, തണൽ കുഞ്ഞബ്ദുള്ള, ബാബു മണിയലത്ത്, ധ്വനി കലാസമിതി സെക്രട്ടറി ടി.കെ. ഷൈജു, പ്രസിഡന്റ് രാഗേഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT