കർണാടകയിലെ മുൻ സി.പി.എം എം.എൽ.എ ജി.വി. ശ്രീരാമ റെഡ്ഡി അന്തരിച്ചു

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ബംഗളൂരു: ​അഞ്ചു ദശാബ്​ദത്തിലേറെ കാലം സി.പി.എമ്മിന്‍റെ ഭാഗമായിരുന്ന മുൻ എം.എൽ.എ ജി.വി. ശ്രീരാമ റെഡ്ഡി (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്​ ബാഗേപള്ളിയിലെ വസതിയിൽ വെള്ളിയാഴ്ചയാണ്​ അന്ത്യം. 1985 മുതൽ 2018 വരെ എട്ടുതവണ ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയിൽനിന്ന്​ സി.പി.എം ടിക്കറ്റിൽ മത്സരിച്ചെങ്കിലും 1994, 2004 തെരഞ്ഞെടുപ്പുകളിലാണ്​ വിജയം കണ്ടത്​. തൊഴിലാളികളും കർഷകരും ഏറെയുള്ള കോലാർ, ചിക്കബല്ലാപുര ജില്ലകളിൽ പാർട്ടിക്ക്​​ വേരോട്ടമുണ്ടാക്കുന്നതിൽ ശ്രീരാമ റെഡ്ഡി പ്രധാന പങ്കുവഹിച്ചു. 2012 മുതൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായി. 2013ൽ ഉഡുപ്പി ക്ഷേത്രത്തിലെ മഡേസ്നാന അയിത്താചരണത്തിനെതിരെ പദയാത്ര നയിച്ചു. 2018 വനിത അംഗത്തോട്​ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന്​ അദ്ദേഹത്തെ പാർട്ടി പദവികളിൽനിന്ന്​ നീക്കി. സാമ്പത്തിക ​തിരിമറി​ സംബന്ധിച്ചും അദ്ദേഹത്തിനെതിരെ പരാതിയുയർന്നിരുന്നു. പാർട്ടിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി കുറ്റക്കാരനെന്നു​ കണ്ടെത്തിയതോടെയാണ്​ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്​ നീക്കപ്പെടുന്നത്​. അദ്ദേഹത്തെ പുറത്താക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റി നിലകൊണ്ടെങ്കിലും പോളിറ്റ്​ ബ്യൂറോ അംഗം എസ്​. രാമചന്ദ്രൻ പിള്ള നിലപാട്​ കടുപ്പിച്ചതോടെ പാർട്ടിയിൽനിന്ന്​​ പുറത്തേക്ക്​ വഴിതുറന്നു. തുടർന്ന്​ പ്രജ സംഘർഷ സമിതി എന്ന സംഘടനയുണ്ടാക്കി. സമിതിയുടെ ചിക്കബല്ലാപുര ജില്ല കൺവീനറായിരുന്നു. കഴിഞ്ഞ വർഷം കോവിഡ്​ ബാധിച്ച്​ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിരുന്നു. ശനിയാഴ്ച രാവിലെ 11ന്​ ജന്മനാടായ ചിന്താമണിയിലെ ബൈരബന്തെയിൽ സംസ്കാരം നടന്നു. പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ, ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചനമറിയിച്ചു. പടം- blrobit gv sriram reddy 70

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT