സി.പി.എം നിലപാട് വ്യക്തമാക്കണം -വെൽഫെയർ പാർട്ടി

കോഴിക്കോട്: ലവ് ജിഹാദ് കേരളത്തിൽ യാഥാർഥ്യമാണെന്നും ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹത്തിന്റെ പേരിൽ മതംമാറ്റുന്ന രീതി നിലനിൽക്കുന്നുണ്ടെന്നുമുള്ള സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് മെംബർ ജോർജ് എം. തോമസിന്റെ പ്രസ്താവനയോട് സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്​ലം ചെറുവാടി. വംശീയ വിദ്വേഷം ആളിക്കത്തിക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ട് സംഘ്പരിവാർ പടച്ചുണ്ടാക്കിയ നുണപ്രചാരണം സി.പി.എം നേതാവും ഏറ്റു പാടുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT