വടകര: കാഴ്ചകളുടെ പറുദീസ തീർത്ത് സാന്റ്ബാങ്ക്സിന്റെ മുഖച്ഛായ മാറുന്നു. സഞ്ചാരികൾക്ക് പുത്തൻ കാഴ്ചകൾ ഒരുക്കാൻ ബോട്ട് ജെട്ടിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബോട്ട് ജെട്ടി യാഥാർഥ്യമാവുന്നതോടെ മൂരാട് സർഗാലയ തുടങ്ങിയ തീരദേശ മേഖലകൾ കൂട്ടിച്ചേർത്ത് സഞ്ചാരികൾക്ക് പുത്തൻ കാഴ്ചകൾ സമ്മാനിക്കാൻ കഴിയും. ലാൻഡ്സ്കേപ്പിങ്, ശുചിമുറി, ജലവിതരണം, നടപ്പാതകൾ, വെളിച്ച സംവിധാനമുൾപെടെയുള്ള പ്രവൃത്തിയാണ് നടക്കുന്നത്. ബോട്ട് ജെട്ടിയോട് ചേർന്ന് ഭക്ഷണ ശാല, മുലയൂട്ടൽ കേന്ദ്രം , വിശ്രമമുറി എന്നിവയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. കടൽ തീരത്തോട് ചേർന്ന് ടൈലുകൾ പതിച്ച് ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. സാന്റ് ബാങ്ക്സിന്റെ മനോഹാരിതയും കടൽ കാഴ്ചയും കാണാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാർ നിർമാണ പ്രവർത്തനങ്ങൾക്കായി 2 കോടി 26 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചത്. ഡി. ടി .പി .സി യുടെ മേൽനോട്ടത്തിൽ സിൽക്കിന്റെ നേതൃത്വത്തിലാണ് സാന്റ് ബാങ്ക്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. സാന്റ്ബാങ്ക്സ് തുറന്നതോടെ തിരക്കും വർധിച്ചിട്ടുണ്ട്. കുടുംബസമേതമെത്തി കാഴ്ചകൾ കാണുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നിർമാണ പ്രവൃത്തി പൂർത്തിയാവുന്നതോടെ സഞ്ചാരികളുടെ എണ്ണം കൂടും. ഇതോടൊപ്പം ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ സാന്റ് ബാങ്ക്സിന് ചുറ്റും സുരക്ഷ ഭിത്തിയും നിർമിക്കുന്നുണ്ട്. 27 ലക്ഷം രൂപ ചെലവിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ചിത്രം സാന്റ്ബാങ്ക്സിൽ നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന ബോട്ട് ജെട്ടി saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.