ബൈക്ക് യാത്രക്കാർ തോട്ടിൽ വീണു

കുറ്റ്യാടി: കോഴിക്കോട് റോഡിൽ കുയിമ്പിൽ പാലത്തിൽ ബൈക്കിടിച്ച് യാത്രക്കാർ തോട്ടിൽ വീണു. കൊയിലാണ്ടി നെല്ല്യാടി ചാത്തോത്ത് ചന്ദ്രശേഖരൻ (60), മകൻ സാനന്ദ് (30) എന്നിവരാണ് ഇടിയുടെ ആഘാതത്തിൽ ഇരുപതടിയോളം താഴ്ചയിൽ വീണത്. പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടി ഭാഗത്തേക്ക് വരുകയിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയും ബൈക്കിൽനിന്ന് തെറിച്ച് തോട്ടിൽ പതിക്കുകയായിരുന്നു. ഇടുങ്ങിയ പാലത്തിന്റെ കൈവരിക്ക് ഉയരം കുറവാണ്. കഴിഞ്ഞ വർഷം ഓട്ടോറിക്ഷ പാലത്തിന്റെ പാരപ്പറ്റിനിടയിലെ വിടവിലൂടെ തോട്ടിൽ വീണ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. Photo: ബൈക്ക് മറിഞ്ഞ് തോട്ടിൽ വീണയാളെ രക്ഷാപ്രവർത്തകർ കസേരയിൽ ഏറ്റിക്കൊണ്ട് വരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.