സ്വന്തം ലേഖകൻ കോഴിക്കോട്: കുവൈത്ത് വിസ സ്റ്റാമ്പിങ്ങിന് മാസങ്ങളുടെ കാലതാമസമെടുക്കുന്നത് ജോലി തേടുന്നവരെ ദുരിതത്തിലാക്കി. നേരത്തേ ഏജൻസികൾ 700 പാസ്പോർട്ട് വരെ സമർപ്പിച്ചിരുന്ന സ്ഥാനത്ത് ഡൽഹിയിലെ എംബസിയിലും മുംബൈയിലെ കോൺസുലേറ്റിലുമായി പരമാവധി 70 പാസ്പോർട്ടുകളാണ് ഏജൻസികൾക്ക് സമർപ്പിക്കാനാവുന്നത്. ഇതുകാരണം ഏജൻസികൾ കുവൈത്ത് വിസ സ്റ്റാമ്പിങ്ങിന് പാസ്പോർട്ട് വാങ്ങുന്നത് നിർത്തിവെച്ചിരിക്കയാണ്. നൂറോളം അംഗീകൃത ഏജൻസികൾ മുഖേനയാണ് സ്റ്റാമ്പിങ്ങിന് പാസ്പോർട്ടുകൾ സ്വീകരിക്കുന്നത്. ദിവസവും ഒന്നോ രണ്ടോ പാസ്പോർട്ട് മാത്രമാണ് ഏജൻസികൾക്ക് ഇപ്പോൾ സമർപ്പിക്കാനാകുന്നത്. അതേസമയം, വൻ തുക വാങ്ങി സ്വാധീനവുമുപയോഗിച്ച് ചിലർ സ്റ്റാമ്പിങ് തരപ്പെടുത്തുന്നുണ്ട്. വിസ അയക്കുന്ന സ്പോൺസർമാരായ കമ്പനികൾ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. പരമാവധി മൂന്നു മാസം വരെയാണ് കമ്പനികൾ നൽകുന്ന വിസയുടെ കാലാവധി. ഇക്കാലയളവിനിടയിൽ സ്റ്റാമ്പ് ചെയ്തില്ലെങ്കിൽ വിസ അസാധുവാകും. നാലു മാസത്തിലേറെയായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്രതലത്തിൽ ഇടപെടലുണ്ടാകണമെന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.