വിഷു -ഈസ്റ്റർ കാർഷിക സ്റ്റാൾ തുറന്നു

മാവൂർ: കൃഷിഭവന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിലുള്ള വിഷു -ഈസ്റ്റർ കാർഷിക സ്റ്റാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍റെ മുൻവശത്തായാണ് സ്റ്റാൾ സജ്ജീകരിച്ചത്. കൃഷിയിടങ്ങളിൽനിന്ന് നേരിട്ട് കൊണ്ടുവന്ന നാടൻ വിഭവങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ളതാണ് വിപണി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശുഭ ശൈലേന്ദ്രൻ, അംഗങ്ങളായ കെ.എം. അപ്പുക്കുഞ്ഞൻ, എം.പി. കരീം, ടി.ടി. ഖാദർ, മിനി രാരംപിലാക്കൽ, എൻ. രജിത, ഫാത്തിമ ഉണിക്കൂർ, ശ്രീജ ആറ്റാഞ്ചേരി, കെ.സി. വാസന്തി വിജയൻ, കൃഷി അസി. എം. ഷൈബിത, കൃഷി അസി. അനിൽകുമാർ, എക്കോ ഷോപ് സെക്രട്ടറി ശ്രീധരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.