കണ്ണൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ശക്തികള്‍ക്ക് ഒരുകൂട്ടം മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധർമടം മണ്ഡലത്തില്‍ നവീകരിച്ച പൊതുമരാമത്തിന്റെ ചാല-മൗവ്വഞ്ചേരി റോഡ്, കൊയ്യോട്-പൊതുവാച്ചേരി-ആര്‍.വി മെട്ട റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണ രീതിയില്‍ മാധ്യമങ്ങള്‍ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന എല്ലാ ശക്തികളെയും മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ജനങ്ങളെ യാഥാര്‍ഥ രീതിയില്‍ ബോധവത്കരിക്കാന്‍ പല മാധ്യമങ്ങളും തയാറാകുന്നില്ല. വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.