'വിലക്കയറ്റം ഒറ്റക്കെട്ടായി നേരിടണം'

കോഴിക്കോട്: വിഷു, റമദാൻ, ഈസ്റ്റർ സമയത്തെ വിലക്കയറ്റം രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് നാഷനലിസ്റ്റ്​ കർഷക തൊഴിലാളി ഫോറം (എൻ.കെ.ടി.എഫ്​) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രവർത്തക സമിതി യോഗം പ്രതീഷ് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കൊല്ലിയിൽ ഗംഗാധരൻ, സെക്രട്ടറി ടി.കെ. സാമി, കെ.സി. കുഞ്ഞി കേളപ്പൻ, വി.എൻ. കുഞ്ഞിക്കണ്ണൻ, എ.എ. മനോജ് കുമാർ, എൻ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.