ജീവൻരക്ഷ മരുന്നുകളുടെ വിലവർധനക്കെതിരെ പ്രതിഷേധം

കൊടുവള്ളി: 850ലധികം ജീവൻരക്ഷ മരുന്നുകളുടെ വിലവർധനക്കെതിരെ എ.ഐ.വൈ.എഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധനം, പാചകവാതകം, അവശ്യമരുന്നുകൾ തുടങ്ങി സർവ മേഖലയിലുമുള്ള വിലവർധന പിടിച്ചുനിർത്താൻ കഴിയാത്ത കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സി.പി.ഐ കൊടുവള്ളി മണ്ഡലം അസി. സെക്രട്ടറി പി.ടി.സി. ഗഫൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.വി. റാഷിദ് അധ്യക്ഷത വഹിച്ചു. സജേഷ്, വജീഹുദ്ദീൻ, എം.കെ. സനോജ്, എം.കെ. റഷീദ്, റൈൻസ്ലാൽ വട്ടപ്പാരപൊയിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.