-സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം കോടഞ്ചേരി: കോടഞ്ചേരിയിലെ പ്രണയവിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി കോടഞ്ചേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയായവർ പ്രണയിച്ച് വിവാഹിതരായ സംഭവത്തിൽ കോടതി അവരെ ഇഷ്ടപ്രകാരം പോകാൻ അനുവദിച്ച സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. സംഭവത്തിൽ യു.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയണം. ലവ് ജിഹാദുമായി ബന്ധപ്പെട്ട നിലപാടുകൾ സി.പി.എം മുമ്പേ വ്യക്തമാക്കിയതാണ്. ആ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെതിരെ ചില ശക്തികൾ നടത്തുന്ന കുപ്രചാരണങ്ങൾക്ക് എതിരെ അണികൾ ജാഗ്രത പാലിക്കണം. ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. സാഹോദര്യം തകർക്കുന്ന ഒരു കാര്യവും അനുവദിക്കരുതെന്നും പൊലീസ് കൃത്യമായ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ് അധ്യക്ഷത വഹിച്ചു. ടി. വിശ്വനാഥൻ, കെ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. വി.കെ. വിനോദ് സ്വാഗതവും കെ.പി. ചാക്കോച്ചൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.