അടിയന്തര പദ്ധതികള്‍ക്ക് അംഗീകാരം

കോഴിക്കോട്​: 2022-23 വാര്‍ഷികപദ്ധതിയുടെ ഭാഗമായി ഏപ്രിലില്‍ നടപ്പാക്കേണ്ട അനിവാര്യ പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആകെ 87 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നാംഘട്ട പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി നിർമാണഘട്ടത്തിലേക്കു കടക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യോഗം നിർദേശം നല്‍കി. ചെയര്‍പേഴ്‌സൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഡെ. പ്ലാനിങ് ഓഫിസര്‍ എം. പ്രസാദ്, ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ സാജു, ഗവൺമെന്റ് നോമിനി സുധാകരൻ, ഡി.പി.സി അംഗങ്ങൾ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.