വേളം: താമസിക്കാൻ മുറി കിട്ടാത്തതിനാൽ വെൽഡിങ് തൊഴിലാളിയുടെ കിടത്തം ഗുളികപ്പുഴ പാലത്തിനടിയിൽ. പുനലൂർ സ്വദേശി ഷാജിയാണ് ആഴ്ചകളായി പാലത്തിന്റെ സൈഡ് ഭിത്തിയുടെ പ്ലാറ്റ് ഫോമിൽ അവശനായി അന്തിയറുങ്ങുന്നത്. എട്ടു വർഷമായി പള്ളിയത്ത് ജോലിയെടുത്ത് കഴിയുകയാണ്. സ്വന്തമായി വെൽഡിങ് മെഷീനും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കുടുംബക്കാരുമായി അധികം ബന്ധപ്പെടാത്ത ഇയാൾ അടുത്തിടെ അമ്മ മരിച്ചെന്നു പറഞ്ഞ് നാട്ടിലേക്ക് പോയിരുന്നു. നാട്ടിൽ തന്നെ എത്തിക്കാൻ ബന്ധുക്കൾ കളവുപറഞ്ഞ് കൊണ്ടുപോയതാണെന്നാണ് ഇയാൾ പള്ളിയത്തുകാരോട് പറഞ്ഞത്. ഇയാൾ പലയിടത്തായി മുറി വാടകക്കെടുത്ത് താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പാലത്തിനടിയിൽ ഇയാൾ കിടക്കുന്ന വിവരം കുറ്റ്യാടി പൊലീസ് സ്റ്റഷനിൽ അറിയിച്ചിരുന്നതായി നാട്ടുകാരനും മുൻപഞ്ചായത്ത് അംഗവുമായ കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല പറഞ്ഞു. എന്നാൽ, ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനാണ് പൊലീസ് നിർദേശിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും വിവരം അറിയിച്ചു. കുഞ്ഞബ്ദുല്ലയാണ് ഇയാൾക്ക് ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കുന്നത്. പോട്ടോ: ഗുളികപ്പുഴ പാലത്തിനടിയിൽ കിടക്കുന്ന രാജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.