ഉള്ള്യേരി: കേരള വയോജനവേദി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. ബാലൻ കുറുപ്പിനെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ ഉദ്‌ഘാടനം ചെയ്തു. പൂതേരി ദാമോദരൻ നായർ, എൻ.എ. ഹാജി, വാർഡ് മെംബർ ഷൈനി പട്ടാംകോട്ട്, ജ്യോതി പത്മനാഭൻ നമ്പ്യാർ, കെ.കെ. രാഘവൻ നായർ, പി.കെ. ജാനു, പ്രകാശൻ പെരുന്തോടി, സി.കെ. രാമൻകുട്ടി, കെ.കെ. രാഘവൻ എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ സാമൂഹികസുരക്ഷ പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും വയോമിത്രം പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പിൽ വരുത്തണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പടം uly 111 വയോജനവേദി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. ബാലൻ കുറുപ്പിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.